സംസ്ഥാനത്തെ ക്വാറികൾക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു

ശക്തമായ മഴയുടെയും മണ്ണിടിച്ചിലിന്റെ പശ്ചാലത്തിലുണ്ടായിരുന്ന വിലക്ക് മഴ കുറഞ്ഞതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നുവെന്നാണ് വിശദീകരണം. അതേസമയം, മഴ മാറുന്നതിന് മുമ്പുതന്നെ ക്വാറികളുടെ നിരോധനം പിൻവലിച്ചത് വിമർശന വിധേയമായിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ഏഴ് ജില്ലകളില്‍‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

Update: 2019-08-21 09:04 GMT

തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ ക്വാറികൾക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. മൈനിങ് ആന്റി ജിയോളജി ഡയറക്ടർ കെ ബിജുവാണ് ഇന്ന് പുതിയ ഉത്തരവിറക്കിയത്. ശക്തമായ മഴയുടെയും മണ്ണിടിച്ചിലിന്റെ പശ്ചാലത്തിലുണ്ടായിരുന്ന വിലക്ക് മഴ കുറഞ്ഞതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നുവെന്നാണ് വിശദീകരണം. അതേസമയം, മഴ മാറുന്നതിന് മുമ്പുതന്നെ ക്വാറികളുടെ നിരോധനം പിൻവലിച്ചത് വിമർശന വിധേയമായിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ഏഴ് ജില്ലകളില്‍‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. 

സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ആഗസ്ത് 9നാണ് ഖനന പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഉത്തരവിറക്കിയത്. ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് സാഹചര്യത്തില്‍ ക്വാറികളുടെ വിലക്കും പിന്‍വലിക്കുന്നുവെന്നാണ് മൈനിങ് ആന്റി ജിയോളജി വകുപ്പ് ഇന്നിറക്കിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാന കേന്ദ്ര ദുരന്തനിവാരണ ഏജന്‍സികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അനുസരിക്കണമെന്ന നിര്‍ദേശവും ഉത്തരവിലുണ്ട്.

സംസ്ഥാനത്ത് ക്വാറികൾക്കെതിരേ വലിയ ജനരോഷം നിലനിൽക്കുകയാണ്. അനുമതി ലഭിച്ചതിനേക്കാളേറെ പാറമടകൾ  അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. പ്രകൃതിക്ഷോഭത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം വലിയ തോതില്‍ കാരണമാകുന്നുവെന്ന് വിമർശനം ശക്തമാണ്.പല സ്ഥലങ്ങളിലും ക്വാറി പ്രവര്‍ത്തനത്തിനെതിരായ സമരം സജീവമാണ്. 

Tags:    

Similar News