വൈത്തിരിയില്‍ പിഡബ്ല്യൂഡി ജൂനിയര്‍ സൂപ്രണ്ടിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കുന്ന മകനെ മരണവിവരം മല്‍സരം കഴിഞ്ഞ ശേഷം അറിയിച്ചാല്‍ മതിയെന്ന് എഴുതിവച്ചാണ് രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തത്.

Update: 2019-11-29 18:11 GMT

വയനാട്: പിഡബ്ല്യൂഡി ജൂനിയര്‍ സൂപ്രണ്ടിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈത്തിരി സ്വദേശി രാധാകൃഷ്ണനേയാണ് രാവിലെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കുന്ന മകനെ മരണവിവരം മല്‍സരം കഴിഞ്ഞ ശേഷം അറിയിച്ചാല്‍ മതിയെന്ന് എഴുതിവച്ചാണ് രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തത്.

തൊഴില്‍പരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും കുറിപ്പിലുണ്ട്. മീനങ്ങാടി ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ തേജസ് ഇന്ന് സംസ്ഥാന കലോല്‍സവത്തില്‍ വഞ്ചിപ്പാട്ട് മല്‍സരത്തില്‍ എ ഗ്രേഡ് നേടിയിരുന്നു.




Tags: