പുല്ലൂര്‍ ഗവ. യു പി സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ ആക്കി ഉയര്‍ത്തണമെന്ന്; സ്‌കൂള്‍ ഭരണസമിതി ഹരജിയുമായി ഹൈക്കോടതിയില്‍

ഹരജിപരിഗണിച്ച കോടതി ഒരാഴ്ചക്കുള്ളില്‍ വിശദീകരണം അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. 73 വര്‍ഷം മുമ്പ് സ്ഥാപിച്ച മഞ്ചേരി പുല്ലൂര്‍ ഗവ.യു പി സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ ഭരണ സമിതി സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇതുവരെ തുടര്‍നടപടികള്‍ എടുത്തില്ലെന്നും ഹൈസ്‌കൂള്‍ ആക്കി ഉയര്‍ത്തണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്

Update: 2019-05-31 12:46 GMT

കൊച്ചി: പുല്ലൂര്‍ ഗവ. യു പി സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ ആക്കി ഉയര്‍ത്തണമെന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം നിരസിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി.ഹരജിപരിഗണിച്ച കോടതി ഒരാഴ്ചക്കുള്ളില്‍ വിശദീകരണം അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍്കി. സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ അത്തിക്കണ്ണില്‍ സൈനുല്‍ ആബ്ദീന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.73 വര്‍ഷം മുമ്പ് സ്ഥാപിച്ച മഞ്ചേരി പുല്ലൂര്‍ ഗവ.യു പി സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ ഭരണ സമിതി സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇതുവരെ തുടര്‍നടപടികള്‍ എടുത്തില്ലെന്നും ഹൈസ്‌കൂള്‍ ആക്കി ഉയര്‍ത്തണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ പുല്ലൂര്‍ ഗവ:യു പി .സ്‌കൂള്‍ ഹൈസ്‌കൂള്‍ ആക്കി ഉയര്‍ത്താന്‍ കാബിനറ്റ് തീരുമാനം എടുത്തെങ്കിലും നിയമസഭ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉത്തരവ് ഇറക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ മാപ്പിംഗ് ലിസ്റ്റില്‍ പുല്ലൂര്‍ ഗവ.യു പി സ്്കൂളിനെ ഉള്‍പ്പെടുത്തിയിരുന്നു.ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയെങ്കിലും തുടര്‍ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.കേസ് അടുത്താഴ്ച വീണ്ടും വാദം കേള്‍ക്കും.

Tags:    

Similar News