പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് വാട്‌സ് ആപ്പ് ചെയ്താല്‍ സമ്മാനം

കോഴിക്കോട് നഗരസഭയുടെ 9400394497 എന്ന വാട്‌സാപ്പ് നമ്പറിലേക്കാണ് അടിക്കുറിപ്പോട് കൂടി ചിത്രങ്ങള്‍ അയക്കേണ്ടത്.

Update: 2019-10-02 18:34 GMT

കോഴിക്കോട്: പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാട്‌സ് ആപ്പ് വഴി അയച്ചാല്‍ സമ്മാനം. കോഴിക്കോട് നഗരസഭയാണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. പൊതു ഇടത്ത് മാലിന്യം ഇടുന്നത് തടയാന്‍ ജനങ്ങളെ കൂടി പങ്കാളിയാക്കാനാണ് നടപടി. കോഴിക്കോട് നഗരസഭയുടെ 9400394497 എന്ന വാട്‌സാപ്പ് നമ്പറിലേക്കാണ് അടിക്കുറിപ്പോട് കൂടി ചിത്രങ്ങള്‍ അയക്കേണ്ടത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ എവിടെയും മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയോ വീഡിയോ പകര്‍ത്തി നമ്പറിലേക്ക് അയക്കാവുന്ന സംവിധാനമാണ് കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നത്.

കൃത്യമായ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കും. പരാതി കൈമാറുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. നിരോധിച്ച പ്ലാസ്റ്റിക് കപ്പുകള്‍, പ്ലെയിറ്റുകള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയ വില്‍പന നടത്തുന്നത് കണ്ടാലും വിവരം അറിയിക്കാം.







Tags:    

Similar News