പിഎസ്‌സി തട്ടിപ്പ്: ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച്

നുണപരിശോധനയ്ക്കുള്ള അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി. പ്രതികളെ ചോദ്യംചെയ്‌തെങ്കിലും ചില വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതായി ക്രൈംബ്രാഞ്ചിന് വ്യക്തമായ സാഹചര്യത്തിലാണ് നുണപരിശോധന നടത്താനുള്ള നീക്കം.

Update: 2019-09-07 16:50 GMT

തിരുവനന്തപുരം: പരീക്ഷയില്‍ തട്ടിപ്പ് നടത്തി പിഎസ്‌സി റാങ്ക് പട്ടികയില്‍ ഇടംനേടിയ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച്. നുണപരിശോധനയ്ക്കുള്ള അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി. പ്രതികളെ ചോദ്യംചെയ്‌തെങ്കിലും ചില വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതായി ക്രൈംബ്രാഞ്ചിന് വ്യക്തമായ സാഹചര്യത്തിലാണ് നുണപരിശോധന നടത്താനുള്ള നീക്കം. പ്രതികള്‍ക്ക് സഹായം നല്‍കിയ കൂടുതല്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നുണപരിശോധനയിലൂടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.

കോപ്പിയടിലൂടെ ശിവരഞ്ജിത്ത് പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്കും പ്രണവ് രണ്ടാംറാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയില്‍നിന്ന് പുറത്താക്കുകയും പിഎസ്‌സി ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ചോദ്യപേപ്പറുമായിട്ട് ജയലില്‍വച്ച് ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാന്‍ കഴിയാഞ്ഞതോടെ പ്രതികള്‍ കോപ്പിയടി സമ്മതിക്കുകയായിരുന്നു. കോപ്പിയടി സ്ഥരീകരിക്കാനാണ് ജയില്‍വച്ച് ചോര്‍ത്തിയ അതേ ചോദ്യപേപ്പര്‍വച്ച് പരീക്ഷ നടത്താന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നത്. ഇതിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്‍ സിജെഎം കോടതിയുടെ അനുമതി തേടിയിരിക്കുകയാണ്. 

Tags:    

Similar News