പി.എസ്.സി പരീക്ഷ ക്രമക്കേട്: കഴിഞ്ഞ മൂന്ന് വർഷത്തെ വിവരങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കും

മറ്റു പരീക്ഷകളിൽ സമാന തട്ടിപ്പ് നടന്നോയെന്ന് പരിശോധിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറിക്ക്‌ കത്തയച്ചു. കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടി.

Update: 2019-09-02 10:27 GMT

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷത്തെ വിവരങ്ങൾ പരിശോധിക്കാൻ റാങ്കു ലിസ്റ്റുകളുടെ പൂർണ വിവരങ്ങൾ വേണമെന്നും ക്രൈംബ്രാഞ്ച്. മറ്റു പരീക്ഷകളിൽ സമാന തട്ടിപ്പ് നടന്നോയെന്ന് പരിശോധിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറിക്ക്‌ കത്തയച്ചു. കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. നടപടി ക്രമങ്ങൾ പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിക്കും.

അതിനിടെ, പി.എസ്.സി പരീക്ഷ ക്രമക്കേടിലെ അഞ്ചാം പ്രതിയായ പോലിസ് ഉദ്യോഗസ്ഥൻ ഗോകുൽ കീഴടങ്ങി. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന ഗോകുലിന്റെ മുൻക്കൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു.

അതേസമയം, പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തിനേയും നസീമിനേയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. ഇരുവരും ചോദ്യം ചെയ്യലുമായി ശരിയായ വിധത്തില്‍ സഹകരിക്കാതിരിക്കുകയും ചോദ്യങ്ങള്‍ക്ക് സംശയകരമായ വിധത്തില്‍ മറുപടി നല്‍കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. 

Tags:    

Similar News