ട്രായിയുടെ നിലപാടിനെതിരേ പ്രതിഷേധം; 24 ന് രാജ്യത്തെ കേബിള്‍ ടിവി ഓപറേറ്റിങ് മേഖല നിശ്ചലമാവും

അന്നേദിവസം കേരളത്തിലും കേബിള്‍ ടിവികള്‍ നിശ്ചലമാവും. കേബിള്‍ ടി വി മേഖലയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരമാവുമെന്ന നിലയില്‍ ട്രായി നടപ്പാക്കാന്‍ പോകുന്ന താരിഫ് ഓര്‍ഡര്‍ കേബിള്‍ വരിക്കാര്‍ക്ക് കുടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുത്തുന്നതും കേബിള്‍ ഓപറേറ്റര്‍മാരുടെ നിലവിലെ വരുമാനത്തെ പ്രതികൂലമായി ബാധിക്കന്നതും പേ ചാനല്‍ ബ്രോഡ്കാസ്റ്റര്‍മാരെ സഹായിക്കുന്നതുമാണ്. ഫലത്തില്‍ വിദേശ കുത്തകകളെ കൈ അയച്ചു സഹായിക്കുന്ന നിലപാടാണ് ട്രായ് സ്വീകരിച്ചിരിക്കുന്നത്.

Update: 2019-01-22 10:00 GMT

കൊച്ചി: രാജ്യത്തെ കേബിള്‍ ടിവി, ഡിടിഎച്ച്, ഐപിടിവി മേഖലയില്‍ നിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ഫെബ്രുവരി ഒന്നു മുതല്‍ നടപ്പാക്കുന്ന താരിഫ് ഓര്‍ഡര്‍ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 24 ന് രാജ്യമൊട്ടാകെ കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് നടത്തുന്ന പ്രതിഷേധത്തില്‍ കേരളത്തിലെ കേബിള്‍ ടിവി ഓപറേറ്റര്‍മാരും പങ്കെടുക്കുമെന്ന് കേബിള്‍ ടിവി ഓപറേറ്റേഴ്‌സ് സംയുക്ത സമര സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അന്നേദിവസം കേരളത്തിലും കേബിള്‍ ടിവികള്‍ നിശ്ചലമാവും. കേബിള്‍ ടി വി മേഖലയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരമാവുമെന്ന നിലയില്‍ ട്രായി നടപ്പാക്കാന്‍ പോകുന്ന താരിഫ് ഓര്‍ഡര്‍ കേബിള്‍ വരിക്കാര്‍ക്ക് കുടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുത്തുന്നതും കേബിള്‍ ഓപറേറ്റര്‍മാരുടെ നിലവിലെ വരുമാനത്തെ പ്രതികൂലമായി ബാധിക്കന്നതും പേ ചാനല്‍ ബ്രോഡ്കാസ്റ്റര്‍മാരെ സഹായിക്കുന്നതുമാണ്. ഫലത്തില്‍ വിദേശ കുത്തകകളെ കൈ അയച്ചു സഹായിക്കുന്ന നിലപാടാണ് ട്രായ് സ്വീകരിച്ചിരിക്കുന്നത്.

പുതിയ റെഗുലേഷന്‍ കേബിള്‍ വരിക്കാര്‍ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് ട്രായിയുടെ വാദമെങ്കിലും 150 ഫ്രീ ടു എയര്‍ ചാനലുകളും 100 ലധികം പേ ചാനലുകളും 240 രൂപയക്ക് കിട്ടിയിരുന്നത് കേവം 20 പേ ചാനലുകള്‍ ഉള്‍പ്പെടെ 170 ചാനലകുള്‍ക്ക് മാത്രം 300 രൂപയക്ക് മുകളില്‍ ഉപഭോക്താവ് നല്‍കേണ്ടിവരുന്ന സ്ഥിതിയാണുള്ളതെന്നും ഇവര്‍ പറഞ്ഞു. പേ ചാനലുകള്‍ക്ക് മാക്‌സിമം നിരക്ക് 19 രൂപയില്‍ നിന്നും 10 രൂപയായി കുറയ്ക്കുക, കേബിള്‍ വരിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 18 ശതമാനം ജിഎസ്ടി ഒഴിവാക്കുകയോ 5 ശതമാനമായി കുറയക്കുകയോ ചെയ്യുക, കേബിള്‍ ടിവി ബേസ് നിരക്ക് 150 ചാനലുകള്‍ക്ക് 200 രൂപയായി പുനര്‍നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ഇവര്‍ പറഞ്ഞു.

Tags:    

Similar News