ദേശീയ നേതാക്കളുടെ അറസ്റ്റ്: സംയുക്ത സമിതി മുവാറ്റുപുഴയില്‍ പ്രതിഷേധ പ്രകടനം നടത്തി
അറസ്റ്റ് കൊണ്ടും വെടിയുണ്ടകള്‍ കൊണ്ടും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും രാജ്യത്ത് ജനാധിപത്യത്തിന്റെ സംസ്ഥാപനത്തിനായി പോരാടണമെന്നും സമിതി ആഹ്വാനം ചെയ്തു.
മുവാറ്റുപുഴ: പൗരത്വ ഭേദഗതിക്കെതിരേ പ്രക്ഷോഭങ്ങള്‍ നയിച്ച ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി മുവാറ്റുപുഴ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലിം റഹ്മാനി, ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് എം റാഷിദ്, പി വി ശുഹൈബ്, പോപുലര്‍ ഫ്രണ്ട് അസം സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹഖ്, ജമാഅത്തെ ഇസ്‌ലാമി തെലങ്കാന അമീര്‍ ഹാമിദ് ഖാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് താഹിര്‍ ഹുസൈന്‍ തുടങ്ങിയ നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ അറസ്റ്റിലായിട്ടുള്ളത്.
അറസ്റ്റ് കൊണ്ടും വെടിയുണ്ടകള്‍ കൊണ്ടും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും രാജ്യത്ത് ജനാധിപത്യത്തിന്റെ സംസ്ഥാപനത്തിനായി പോരാടണമെന്നും സമിതി ആഹ്വാനം ചെയ്തു.
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം നസീര്‍ അലിയാര്‍, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് മീരാന്‍ മുളവൂര്‍, സെക്രട്ടറി ഇബ്‌റാഹീം ചിറക്കല്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് എം എ യൂനസ്, സെക്രട്ടറി നജീബ്, കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ജാബിര്‍ അഷ്‌റഫ്, ഏരിയാ ഭാരവാഹികളായ ആഷിഖ് മെഹ്‌റൂബ്, മുഹമ്മദ് സിനാന്‍, ഫ്രറ്റേണിറ്റി ഏരിയാ ഭാരവാഹികളായ ഫസലുദ്ധീന്‍, അമല്‍ റാസിഖ്, അസ്‌റ തസ്‌നി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
