168 എസ്‌ഐമാര്‍ക്ക് സ്ഥാനക്കയറ്റം

Update: 2019-03-03 15:27 GMT

തിരുവനന്തപുരം: കേരളാ പോലിസിലെ 168 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇവരെ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒമാരായി നിയമിച്ചു. ഇവര്‍ക്കെതിരായ കേസുകള്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് സ്ഥാനക്കയറ്റം നല്‍കിയത്. ഡിപ്പാര്‍ട്ട്‌മെന്റ്തല പ്രമോഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് സ്ഥാനക്കയറ്റം നല്‍കാന്‍ സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ തീരുമാനിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. 

Tags: