ജീവിതം തിരിച്ചു പിടിച്ച ആകാശിന് ആശുപത്രികിടക്കയില്‍ പന്ത്രണ്ടാം ജന്മദിനം

എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികില്‍സയില്‍ കഴിയുന്ന തുതിയൂര്‍ കുന്നിച്ചിറവീട്ടില്‍ പ്രകാശന്റെ മകന്‍ ആകാശ് അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 3 ന് കൃത്രിമ തലയോട്ടി വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയയക്ക് വിധേയനായ ആകാശ് ഇപ്പോള്‍ സാധാരണ ഭക്ഷണം കഴിക്കുകയും പരസഹായത്തോടെ നടക്കുകയും ചെയ്യുന്നുണ്ടെന്ന് ന്യൂറോസര്‍ജ്ജന്‍ ഡോ. ടി കെ ജയരാജന്‍ പറഞ്ഞു

Update: 2020-03-05 15:55 GMT

കൊച്ചി: ബസ്ഡ്രൈവറുടെ അശ്രദ്ധമൂലം വാതില്‍തട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികില്‍സയില്‍ കഴിയുന്ന തുതിയൂര്‍ കുന്നിച്ചിറവീട്ടില്‍ പ്രകാശന്റെ മകന്‍ ആകാശ് അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 3 ന് കൃത്രിമ തലയോട്ടി വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയയക്ക് വിധേയനായ ആകാശ് ഇപ്പോള്‍ സാധാരണ ഭക്ഷണം കഴിക്കുകയും പരസഹായത്തോടെ നടക്കുകയും ചെയ്യുന്നുണ്ടെന്ന് ന്യൂറോസര്‍ജ്ജന്‍ ഡോ. ടി കെ ജയരാജന്‍ പറഞ്ഞു.

ഇന്നലെ എറണാകുളം മെഡിക്കല്‍ സെന്ററിലെ തീവ്രപരിചരണവിഭാഗത്തില്‍ ആകാശ് തന്റെ പന്ത്രണ്ടാം ജന്മദിനം അച്ഛന്‍ പ്രകാശന്‍, അമ്മ സഹിത, സഹോദരന്‍ അശ്വിന്‍ എന്നിവര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ന്യൂറോ സര്‍ജന്‍ ഡോ. ടി കെ ജയരാജന്‍, ശിശുരോഗ വിദഗ്ദരായ ഡോ.എം സുമ, ഡോ. ആര്‍ ശ്രീവിദ്യ എന്നിവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

കഴിഞ്ഞ ഡിസംബര്‍ 23 ന് മുത്തച്ഛന്റെ മരണാനന്തര ചടങ്ങില്‍ സംബന്ധിക്കാന്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ സ്വകാര്യ ബസിന്റെ വാതില്‍ തട്ടിയാണ് ആകാശിന്റെ തലയുടെ ഇടതുഭാഗം തകര്‍ന്നത്. എറണാകുളം മെഡിക്കല്‍ സെന്ററില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ ആകാശ് ഒരാഴ്ചയിലധികം വെന്റിലേറ്ററില്‍ കഴിഞ്ഞശേഷമാണ് ജീവിതത്തിലേക്ക് വീണ്ടും മടങ്ങിയത്. ഇടതുകണ്ണിന്റെ കാഴ്ച വീണ്ടെടുക്കുന്നതുള്‍പ്പെടെ കൂടുതല്‍ തുടര്‍ചികില്‍സ ആകാശിന് വേണ്ടിവരുമെന്ന് ആശുപത്രിഅധികൃതര്‍ അറിയിച്ചു.

Tags:    

Similar News