ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക; പോപുലര്‍ ഫ്രണ്ട് ദേശീയ കാംപയിന്‍ സെമിനാര്‍ നാളെ

വെള്ളിയാഴ്ച്ച വൈകിട്ട് 4ന് എഫ്ബിഒഎ ഹാളില്‍ നടക്കുന്ന സെമിനാര്‍ റിട്ട. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ അധ്യക്ഷത വഹിക്കും.

Update: 2019-08-01 14:41 GMT

ആലുവ: രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമെതിരേ 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ കാംപയിന്റെ ഭാഗമായി ആലുവയില്‍ സെമിനാര്‍.

വെള്ളിയാഴ്ച്ച വൈകിട്ട് 4ന് എഫ്ബിഒഎ ഹാളില്‍ നടക്കുന്ന സെമിനാര്‍ റിട്ട. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ അധ്യക്ഷത വഹിക്കും. പോപുലര്‍ ഫ്രണ്ട് ദേശീയ ട്രഷറര്‍ പ്രഫ. പി കോയ, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി, ദലിത് ആക്ടിവിസ്റ്റ് കെ കെ ബാബുരാജ്, ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം കാഞ്ഞാര്‍ അബ്ദുറസാഖ് മൗലവി, ആക്ടിവിസ്റ്റ് വി ആര്‍ അനൂപ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, എന്‍ഡബ്ലുഎഫ് സംസ്ഥാന സെക്രട്ടറി പി എം ജസീല, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി പങ്കെടുക്കും. 

Tags: