പൊന്നാരിമംഗലം ടോള്‍പ്ലാസയിലെ ഫാസ് ടാഗ് സംവിധാനം പുന:ക്രമീകരിച്ചു

നിലവിലെ ഒരു ക്യാഷ് കൗണ്ടറും നാല് ഫാസ് ടാഗ് കൗണ്ടറുകളും എന്നത് മാറ്റി പകരം രണ്ട് ക്യാഷ് കൗണ്ടറുകളും മൂന്ന് ഫാസ് ടാഗ് കൗണ്ടറുകളും എന്ന നിലയില്‍ ഒരു മാസത്തേക്ക് പ്രവര്‍ത്തിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പോലിസ് നടപടി സ്വീകരിക്കും

Update: 2020-01-22 10:50 GMT

കൊച്ചി: പൊന്നാരിമംഗലം ടോള്‍പ്ലാസയിലെ ഫാസ് ടാഗ് സംവിധാനത്തെക്കുറിച്ചുള്ള പരാതിയില്‍ ജില്ലാ കലക്ടറുടെ ഇടപെടല്‍. പൊതുജനങ്ങള്‍ക്കുണ്ടായ അസൗകര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിനായി ജില്ലാ കലക്ടര്‍ എസ് സുഹാസ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിലവിലെ ഒരു ക്യാഷ് കൗണ്ടറും നാല് ഫാസ് ടാഗ് കൗണ്ടറുകളും എന്നത് മാറ്റി പകരം രണ്ട് ക്യാഷ് കൗണ്ടറുകളും മൂന്ന് ഫാസ് ടാഗ് കൗണ്ടറുകളും എന്ന നിലയില്‍ ഒരു മാസത്തേക്ക് പ്രവര്‍ത്തിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പോലിസ് നടപടി സ്വീകരിക്കും. ആംബുലന്‍സുകള്‍ക്കും സ്‌കൂള്‍ ബസുകള്‍ക്കും സുഗമമായി കടന്ന് പോകുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കി. യാത്രക്കാര്‍ ഫാസ്ടാഗ് സംവിധാനത്തോട് സഹകരിക്കണമെന്നും വേഗത്തില്‍ ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

Tags:    

Similar News