ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കണം: മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ ആരാധന നടത്തി വന്ന പള്ളിയെ ഭരണാധികാരികളുടെ മൗനാനുവാദത്തോടെ ഇടിച്ചു കളഞ്ഞ സംഘപരിവാര്‍ നേതാക്കളെ രാജ്യ സുരക്ഷാ നിയമം ഉപയോഗിച്ച് തുറങ്കിലടയ്ക്കുകയും ഭരണഘടനയ്ക്ക് അകത്തു നിന്ന് പരമാവധി ശിക്ഷ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

Update: 2019-11-17 14:49 GMT

ആലപ്പുഴ: ബാബരി മസ്ജിദ് യഥാസ്ഥാനത്ത് തന്നെ മുസ്‌ലിംകള്‍ക്ക് നമസ്‌കാരത്തിനായി പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് ആലപ്പുഴയില്‍ ചേര്‍ന്ന മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ ആരാധന നടത്തി വന്ന പള്ളിയെ ഭരണാധികാരികളുടെ മൗനാനുവാദത്തോടെ ഇടിച്ചു കളഞ്ഞ സംഘപരിവാര്‍ നേതാക്കളെ രാജ്യ സുരക്ഷാ നിയമം ഉപയോഗിച്ച് തുറങ്കിലടയ്ക്കുകയും ഭരണഘടനയ്ക്ക് അകത്തു നിന്ന് പരമാവധി ശിക്ഷ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

മുസ്‌ലിം വ്യക്തിനിയമത്തിന്റെ തീരുമാനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തെ പ്രത്യേക സാഹചര്യം മനസ്സിലാക്കി മുസ്‌ലിം സമൂഹം കക്ഷി രാഷ്ട്രീയ സംഘടനകള്‍ക്ക് അതീതമായി ഒരുമിക്കേണ്ട കാലം അതിക്രമിച്ച് ഇരിക്കുകയാണെന്നും യോഗം ഓര്‍മിപ്പിച്ചു.

ബാബരി മസ്ജിദ് വിഷയത്തില്‍ ഭരണഘടനയ്ക്ക് അകത്തു നിന്ന് ജനാധിപത്യ മാര്‍ഗത്തിലൂടെ ഉള്ള ഏതൊരു സമരപരിപാടികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെഎ ഹസന്‍, ജനറല്‍ സെക്രട്ടറി പൂഴനാട് സുധീര്‍, ചേര്‍ത്തല ആരിഫ്, സുധീര്‍ കോയ ആലപ്പുഴ. അന്‍സാരി സംസാരിച്ചു.

Tags:    

Similar News