ഹർത്താൽ: തിരുവനന്തപുരത്ത് മാർച്ചിനുനേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു

പ്രവർത്തകർക്ക് നേരെ പോലിസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പ്രദേശത്ത് സംഘടിച്ച് പ്രതിഷേധം തുടരുകയാണ്.

Update: 2019-12-17 06:18 GMT

തിരുവനന്തപുരം: പൗരത്വ നിഷേധത്തിനെതിരായ സംയുക്ത സമിതിയുടെ ഹർത്താൽ സംസ്ഥാനത്ത് പുരോഗമിക്കുന്നു. തിരുവനന്തപുരത്ത് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമാധാനപരമായി നടത്തിയ മാർച്ചിൽ സംഘർഷം. അട്ടക്കുളങ്ങരയിൽ നിന്നാരംഭിച്ച മാർച്ച് ഏജീസ് ഓഫിസിന് മുന്നിൽ പോലിസ് തടഞ്ഞു. ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലിസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പ്രദേശത്ത് സംഘടിപ്പ് പ്രതിഷേധം തുടരുകയാണ്. അതേേ സമയം, സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. പോലിസ് അന്യായമായി നിരവധി നേതാക്കളേയും പ്രവർത്തകരേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Tags:    

Similar News