ശബരിമല സന്നിധാനത്ത് പോലിസിന്റെ ആദ്യബാച്ച് ചുമതലയേറ്റു

10 ഡിവൈഎസ്പിമാരെ വിവിധ സെക്ടറുകളായി തിരിച്ചാണ് പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 30 ഇൻസ്പെക്ടർമാർ, എസ്ഐ/എഎസ്ഐ 120 പേർ, എച്ച്സി/ പിസി 1400 പേർ എന്നിവർക്കു പുറമേ 135 അർഎഎഫ്, 45 എൻഡിആർഎഫ്, അന്ധ്രയിൽ നിന്നുള്ള 10 പോലിസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ളത്.

Update: 2019-11-16 05:44 GMT

പത്തനംതിട്ട: ശബരിമല മണ്ഡല ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ള പോലിസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. സന്നിധാനത്തെ വലിയ നടപ്പന്തലിൽ നടന്ന ചടങ്ങ് പോലിസ് കൺട്രോളർ രാഹുൽ ആർ നായർ ഉദ്ഘാടനം ചെയ്തു.

പോലിസ് ഉദ്യോഗസ്ഥർ സേവന മനോഭാവത്തോടെ ഡ്യൂട്ടി ചെയ്യണമെന്ന് രാഹുൽ ആർ നായർ പറഞ്ഞു. പോലിസിന്റെ പ്രതിച്ഛായ ഉയർത്തിപ്പിടിച്ച് മാതൃകാപരമായ പെരുമാറ്റം ഉണ്ടാകണം. അയ്യപ്പൻമാരുടെ സംശയങ്ങൾ പരിഹരിച്ചു നൽകുകയും വഴികാട്ടിയാകുകയും ആവശ്യമായ ജാഗ്രതാ നിർദേശങ്ങൾ നൽകുകയും ചെയ്യണം. മോശമായ വാക്കുകൾ പറയാനോ, പ്രവർത്തിക്കാനോ പാടില്ല. ഡ്യൂട്ടിക്ക് ഭംഗം വരുന്ന രീതിയിൽ പോലിസുകാർ മൊബൈൽ ഉപയോഗിക്കാൻ പാടില്ല. ശബരിമലയിൽ തീർഥാടകർ കൂടുതലായി എത്തുമ്പോൾ സമചിത്തത കൈവിടാതെ സേവനം ചെയ്യണം. പതിനെട്ടാം പടിയിൽ അയ്യപ്പൻമാരെ സൂക്ഷ്മതയോടെ കയറ്റി വിടണമെന്നും പോലിസ് കൺട്രോളർ പറഞ്ഞു.

പോലിസ് കൺട്രോളർ രാഹുൽ ആർ നായരുടെ നേതൃത്വത്തിൽ എഎസ്ഒ കെ എൻ സജിക്കു പുറമേ 10 ഡിവൈഎസ്പിമാരെ വിവിധ സെക്ടറുകളായി തിരിച്ചാണ് പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 30 ഇൻസ്പെക്ടർമാർ, എസ്ഐ/എഎസ്ഐ 120 പേർ, എച്ച്സി/ പിസി 1400 പേർ എന്നിവർക്കു പുറമേ 135 അർഎഎഫ്, 45 എൻഡിആർഎഫ്, അന്ധ്രയിൽ നിന്നുള്ള 10 പോലിസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ളത്.

ഫോട്ടോ അടിക്കുറിപ്പ്

1 ) ശബരിമല സന്നിധാനത്ത് പോലീസ് സേനയുടെ ആദ്യ ബാച്ച് ചുമതല ഏൽക്കുന്ന ചടങ്ങ് പോലീസ് കൺട്രോളർ രാഹുൽ ആർ നായർ ഉദ്ഘാടനം ചെയ്യുന്നു.

Tags:    

Similar News