സ്ത്രീ പീഡനം: പ്രതിയെ പോലിസ് സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരി

കൊളവല്ലൂര്‍ പോലിസ് സ്‌റ്റേഷനിലെ സ്‌കൂളിലെ സഹ അധ്യാപകനെതിരേയാണ് ആരോപണം.

Update: 2019-01-05 10:24 GMT

കണ്ണൂര്‍: പീഡന പരാതിയില്‍ പോലിസ് നടപടിയെടുക്കാതെ പ്രതിയെ സംരക്ഷിക്കുന്നുവെന്ന് സ്‌കൂള്‍ പ്രധാനാധ്യാപികയുടെ പരാതി. കൊളവല്ലൂര്‍ പോലിസ് സ്‌റ്റേഷനിലെ സ്‌കൂളിലെ സഹ അധ്യാപകനെതിരേയാണ് ആരോപണം. പരാതി സ്വീകരിക്കാതെ പോലിസ് തന്നെ എഴുതിയ പരാതിയില്‍ ഒപ്പുവയ്പിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരി പറയുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലിസ് കൂടുതല്‍ സൗകര്യം ചെയ്തുകൊടുക്കുകയാണ്. ഇപ്പോഴും പ്രതി തന്നെ സ്‌കൂളില്‍ കയറി ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നു. രണ്ടുതവണ തലശ്ശേരി എഎസ്പിക്കും കണ്ണൂര്‍ എസ്പിക്കും ജില്ലാ കലക്ടര്‍കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടി എടുക്കേണ്ടത് കൊളവല്ലൂര്‍ പോലിസാണെന്നാണ് അവര്‍ പറയുന്നത്. പക്ഷേ കൊളവല്ലൂര്‍ പോലിസ് പ്രതിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പ്രതിയെ കിട്ടാത്തതിനാലാണ്അറസ്റ്റ് ചെയ്യാത്തതെന്ന പോലിസിന്റെ ന്യായീകരണ സമയത്തും പ്രതി ആരെയും കൂസാതെ വെല്ലുവിളികളും ആക്രമണവും ഭീഷണിയും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ, പോലിസിനോട് പല തവണ പ്രതി ഉള്ള സ്ഥലം കൃത്യമായി പറഞ്ഞുകൊടുത്തിട്ടും ഒരിക്കല്‍ പോലും അറസ്റ്റ് ചെയ്യാനുള്ള ശ്രമം പോലും ഉണ്ടായില്ല. മറിച്ച് പ്രതി വിനോദ സഞ്ചാരംനടത്തി അതിന്റെ ഫോട്ടോകള്‍ സ്ഥലവും സമയവും രേഖപ്പെടുത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയാണ്. പോലിസ് ഒത്താശയോടെയാണ് തന്നെ ആക്രമിച്ച പ്രതി വിലസി നടക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.




Tags: