ആദിവാസി പോലിസുകാരന്റെ മരണം; മുന്‍ മേലുദ്യോഗസ്ഥന്‍ അറസ്റ്റില്‍

ക്യാംപിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റായ എല്‍ സുരേന്ദ്രനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. ആത്മഹത്യാപ്രേരണാക്കുറ്റത്തിനാണ് അറസ്റ്റ്.

Update: 2019-08-20 10:02 GMT

പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാംപില്‍ മരണപ്പെട്ട സിവില്‍ പോലിസ് ഒഫിസര്‍ കുമാര്‍ മരിച്ച സംഭവത്തില്‍ എആര്‍ ക്യാംപിലെ മുന്‍ മേലുദ്യോഗസ്ഥന്‍ അറസ്റ്റിലായി. ക്യാംപിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റായ എല്‍ സുരേന്ദ്രനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. ആത്മഹത്യാപ്രേരണാക്കുറ്റത്തിനാണ് അറസ്റ്റ്. അതേസമയം, അന്വേഷണം തൃപ്തികരമാണെന്ന് കുമാറിന്റെ ഭാര്യ സജിനി പറഞ്ഞു. എ ആര്‍ ക്യാംപില്‍ കുമാര്‍ മൂന്നുമാസത്തോളമായി മാനസിക, ശാരീരികപീഡനത്തിന് ഇരയായിരുന്നതായി ഭാര്യ പോലിസിന് മൊഴി കൊടുത്തിരുന്നു.

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി കുമാര്‍ പറഞ്ഞതായും സജിനി പോലിസിന് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞമാസം 25നാണ് ലക്കിടി റെയില്‍വേ സ്‌റ്റേഷനു സമീപമാണ് കുമാറിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ക്യാംപിലെ ഏഴുപോലിസുകാരെ എസ്പി ജി ശിവവിക്രമം സസ്‌പെന്റ് ചെയ്തിരുന്നു. ഒറ്റപ്പാലം സിഐ അന്വേഷിച്ചിരുന്ന കേസ് പിന്നീട് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Tags:    

Similar News