പൊക്കാളി കൃഷി പരമാവധി സ്ഥലത്ത് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം : മന്ത്രി വി എസ് സുനില്‍കുമാര്‍

നിലവില്‍ 350 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. 400ഹെക്ടര്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കണം. നിലവില്‍ 34 ടണ്‍ നെല്‍വിത്താണ് കൃഷിക്ക് ആവശ്യമുള്ളത്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പരമാവധി വിത്ത് ഉറപ്പാക്കാന്‍ ശ്രമിക്കും.നെല്ലിക്കോഴി ആക്രമണത്തെ തുടര്‍ന്ന് ഉണ്ടാകുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം സംസ്ഥാന ഇന്‍ഷുറന്‍സ് വഴി കര്‍ഷകര്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ എല്ലാവരും വിള ഇന്‍ഷ്വര്‍ ചെയ്യണം

Update: 2020-04-30 10:01 GMT

കൊച്ചി : ഏപ്രില്‍ മാസത്തില്‍ ആരംഭിക്കേണ്ട പൊക്കാളി നെല്‍കൃഷി ലോക്ക് ഡൗണ്‍ നിലനിന്നിരുന്ന സാഹചര്യത്തില്‍ വൈകിയെങ്കിലും ഉടന്‍ ആരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. പൊക്കാളി പാടശേഖര പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് കൃഷി ഉടന്‍ തുടങ്ങാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.അതിനായി ബ്ലോക്ക് തലത്തില്‍ ഉടന്‍ യോഗങ്ങള്‍ ചേരാനും മന്ത്രി നിര്‍ദേശം നല്‍കി. നിലവില്‍ 350 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. 400ഹെക്ടര്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കണം. നിലവില്‍ 34 ടണ്‍ നെല്‍വിത്താണ് കൃഷിക്ക് ആവശ്യമുള്ളത്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പരമാവധി വിത്ത് ഉറപ്പാക്കാന്‍ ശ്രമിക്കും.

നെല്ലിക്കോഴി ആക്രമണത്തെ തുടര്‍ന്ന് ഉണ്ടാകുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം സംസ്ഥാന ഇന്‍ഷുറന്‍സ് വഴി കര്‍ഷകര്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ എല്ലാവരും വിള ഇന്‍ഷ്വര്‍ ചെയ്യണം. നെല്ലിക്കോഴി ആക്രമണം തടയാനായി വല സ്ഥാപിക്കുന്നതിനാവശ്യമായ പണം പഞ്ചായത്തിന്റെ സ്‌ക്കിമില്‍ ഉള്‍പ്പെടുത്തി അനുവദിക്കാന്‍ നടപടി സ്വീകരിക്കും.നെല്ലും മീനും ഒരുപോലെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് മാത്രമേ സബ്‌സിഡി അനുവദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. പ്രദേശത്തിന്റെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നും അനുവദിക്കില്ല. പാടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ജില്ല കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ ഫിഷറീസ്, ഇറിഗേഷന്‍, കൃഷിവകുപ്പുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. പൊക്കാളി വികസന അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ എസ് സുഹാസ് യോഗത്തില്‍ പങ്കെടുത്തു. 

Tags: