കേരളത്തിലെ പോക്സോ കേസുകളുടെ നിരക്ക് ഉയരുന്നു

അതിക്രമത്തിന് ഇരയാവുന്നത് 8 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾ.

Update: 2020-03-06 10:45 GMT

തിരുവനന്തപുരം: കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വർധിച്ചതോടെ പോക്‌സോ കേസുകളുടെ എണ്ണവും ക്രമാതീതമായി ഉയർന്നു.

കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ മാനഹാനി ഭയന്ന് പലരും പുറത്തു പറയാറുമില്ല. 8 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളാണ് അതിക്രമങ്ങള്‍ക്ക് കൂടുതലായും ഇരയാകുന്നതെന്ന് ബാലാവകാശ കമ്മിഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബാലാവകാശ കമ്മിഷന്‍ നടത്തിയ സര്‍വ്വേയില്‍ ബന്ധുക്കളില്‍ നിന്നുമാണ് കൂടുതല്‍ കുട്ടികളും പീഡനത്തിനിരയായിരിക്കുന്നത്. കേസുകള്‍ ഒതുക്കിതീര്‍ക്കുവാന്‍ വീട്ടുകാരും ബന്ധുക്കളും പലപ്പോഴും ശ്രമിക്കാറുണ്ട്.

കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ കഴിഞ്ഞ ആറരവര്‍ഷത്തിനിടെ ക്രമാതീതമായ വര്‍ധനവാണുണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുൻ വർഷങ്ങളിൽ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകള്‍

2012- 77 കേസുകള്‍

2013- 1016 കേസുകള്‍

2014- 1402 കേസുകള്‍

2015- 1583 കേസുകള്‍

2016- 2122 കേസുകള്‍

2017- 2697 കേസുകള്‍

2018- 3179 കേസുകള്‍

2019ലും സാഹചര്യത്തിന് മാറ്റമില്ല. കുട്ടികള്‍ക്കെതിരെയുളള അക്രമം വര്‍ധിച്ചതില്‍ രക്ഷിതാക്കള്‍ വളരെ ആശങ്കയിലാണ്. അക്രമം വര്‍ധിച്ച സാഹചര്യത്തില്‍ പോലിസ് ഇതിനെ വലിയ ജാഗ്രതയോടെയാണ് കാണുന്നത്.

Tags:    

Similar News