പ്ലസ് ടു പരീക്ഷാ മൂല്യ നിര്‍ണയം ബഹിഷ്‌കാരിക്കാനുള്ള അധ്യാപകരുടെ നീക്കം തടഞ്ഞ് ഹൈക്കോടതി

ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ മൂല്യ നിര്‍ണയം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിനെതിരെ മലപ്പുറം കോടൂര്‍ സ്വദേശിനികളായ കെ സോന, കെ റോഷന എന്നിങ്ങനെ അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്.

Update: 2019-03-29 13:13 GMT

കൊച്ചി: പഌസ് ടു പരീക്ഷാ മൂല്യ നിര്‍ണയത്തില്‍ നിന്ന് അധ്യാപകര്‍ വിട്ടു നില്‍ക്കരുതെന്നു ഹൈക്കോടതി. നടപടികളുമായി സഹകരിക്കണമെന്നും വിദ്യാര്‍ഥികളെ ബാധിക്കുന്ന പ്രശ്‌നമാണെന്നും കോടതി വ്യക്തമാക്കി.ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ മൂല്യ നിര്‍ണയം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിനെതിരെ മലപ്പുറം കോടൂര്‍ സ്വദേശിനികളായ കെ സോന, കെ റോഷന എന്നിങ്ങനെ അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്.

അതേ സമയം മൂല്യനിര്‍ണയത്തെ ബാധിക്കാത്ത വിധത്തിലും വിട്ടു നില്‍ക്കാതെയും സമാധാനപരമായി പ്രതിഷേധിക്കുന്നതിനു തടസമില്ല. നിശ്ചയിച്ച പ്രകാരം പരീക്ഷ മൂല്യ നിര്‍ണയം കൃത്യ സമയത്ത് തന്നെ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സര്‍ക്കാറും പൊതുവിദ്യാഭ്യാസ ഡയറക്ടറും സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇല്ലാതാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഡോ. എം എ ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ മൂല്യ നിര്‍ണയം ബഹിഷ്‌കരിക്കുമെന്നറിയിച്ച് അസോസിയേഷന്‍ വിദ്യാഭ്യാസ മന്ത്രിക്ക് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ കോടതിയെ സമീപിച്ചത്.


Tags:    

Similar News