മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റിനെ കുറിച്ച് ആശങ്ക വേണ്ടന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റിനെ കുറിച്ചു ഒരാശങ്കയും വേണ്ടന്ന്് പികെ കുഞ്ഞാലിക്കുട്ടി. സീറ്റ് സംബന്ധിച്ച് യുഡിഎഫിനകത്ത് ധാരണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ സിപിഎം- കോണ്‍ഗ്രസ് സഹകരണത്തിന് തടസ്സം കേരളത്തിലെ സിപിഎം നേതാക്കളാണെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേക്കാള്‍ സീറ്റ് ലീഗിന് കിട്ടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.