പിറവം പള്ളി കേസ്: സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പോലിസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുങ്ങിയാല്‍ വിധി നടപ്പാക്കാന്‍ തടസങ്ങളില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.പോലിസിനെ സ്ഥിരമായി കാവല്‍ നിര്‍ത്തുന്നത് പ്രായോഗികമാണോയെന്ന് കോടതി ചോദിച്ചു. വിശ്വാസികള്‍ക്ക് പ്രവേശന പാസ് നല്‍കണമെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശവും പ്രായോഗികമാണോയെന്നു കോടതി ആരാഞ്ഞു. വിശ്വാസികളല്ലാത്തവര്‍ പള്ളിയില്‍ പ്രവേശിച്ചു പ്രശ്നങ്ങള്‍ക്കു കാരണമാവുമെന്നതുകൊണ്ടാണ് വിശ്വാസികള്‍ക്ക് പ്രവേശനപാസ് ഏര്‍പ്പെടുത്തണമെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു

Update: 2019-09-03 15:02 GMT

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി കേസിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പോലിസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പോലിസിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുങ്ങിയാല്‍ വിധി നടപ്പാക്കാന്‍ തടസങ്ങളില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. പോലിസിനെ സ്ഥിരമായി കാവല്‍ നിര്‍ത്തുന്നത് പ്രായോഗികമാണോയെന്ന് കോടതി ചോദിച്ചു. വിശ്വാസികള്‍ക്ക് പ്രവേശന പാസ് നല്‍കണമെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശവും പ്രായോഗികമാണോയെന്നു കോടതി ആരാഞ്ഞു.

വിശ്വാസികളല്ലാത്തവര്‍ പള്ളിയില്‍ പ്രവേശിച്ചു പ്രശ്നങ്ങള്‍ക്കു കാരണമാവുമെന്നതുകൊണ്ടാണ് വിശ്വാസികള്‍ക്ക് പ്രവേശനപാസ് ഏര്‍പ്പെടുത്തണമെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നു സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ കോടതിയില്‍ ബോധിപ്പിച്ചു. അപരിചിതരും ഗുണ്ടകളും പള്ളിയില്‍ പ്രവേശിച്ചു പ്രശ്നങ്ങളുണ്ടാകുന്നതു തടയാനാണ് പാസ് ഏര്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ടത്. പല തവണ പള്ളിയങ്കണത്തില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട് അതിനാലാണ് പ്രവേശന പാസ് നല്‍കണമെന്നു നിര്‍ദ്ദേശം വച്ചതെന്നു സര്‍ക്കാര്‍ കോടിതിയില്‍ അറിയിച്ചു. ഏതെങ്കിലും ഒരു വിഭാഗത്തിനുമാത്രം സഹായകമായ നടപടി സ്വീകരിക്കില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സുപ്രിംകോടതി വിധി എല്ലാ പൗരന്‍മാര്‍ക്കും ബാധകമാണെന്നു വിധി നടപ്പാക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു. സമരങ്ങളും പ്രതിഷേധങ്ങളുമുണ്ടാവുമെന്നു പറഞ്ഞു വിധി നടപ്പാക്കുന്നതിനല്‍ നിന്നു പിന്‍മാറാനാവില്ലെന്നു കോടതി വ്യക്തമാക്കി. കേസ് ഹൈക്കോടതി വിധി പറയാന്‍ മാറ്റി. 

Tags:    

Similar News