മുക്കം പാലത്തില്‍ പിക്കപ്പ് വാന്‍ ഇടിച്ചു; വന്‍ അപകടം ഓഴിവായത് തലനാരിഴക്ക് (വീഡിയോ)

പോലിസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും പുഴയിലേക്ക് വീഴാറായ വാഹനം വലിച്ചുകയറ്റി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.

Update: 2020-02-08 13:58 GMT

മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കം പാലത്തില്‍ പിക്കപ്പ് വാന്‍ ഇടിച്ച് കൈവരി തകര്‍ന്നു. പിക്കപ്പ് വാന്‍ പുഴയിലേക്ക് വീഴാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.

Full View

അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി അതേ ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ പിക്കപ്പ് വാനിന്റെ ബാക്കില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാത ത്തില്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നി ട്ടുണ്ട്.

പോലിസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും പുഴയിലേക്ക് വീഴാറായ വാഹനം വലിച്ചുകയറ്റി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.




Tags: