പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമായി

Update: 2021-10-16 04:42 GMT

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസൽവില 101 കടന്നു. ഡീസൽ ലിറ്ററിന് 101 രൂപ 29 പൈസയും, പെട്രോളിന് 107 രൂപ 76 പൈസയുമായി.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105.8 രൂപയും, ഡീസലിന് 99.41 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമായി. കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസത്തിനിടെ ഡീസലിന് 5.87 രൂപയും, പെട്രോളിന് 4.07 രൂപയുമാണ് കൂട്ടിയത്.

Similar News