ബിജെപിയും പിഡിപിയും യുഡിഎഫിനെ പിന്തുണച്ചു; എല്‍ഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായി

27 അംഗ ഭരണ സമിതിയില്‍ 13 അംഗങ്ങളുള്ള ഇടതുമുന്നണി യുഡിഎഫ് വിമതനായ കെ എം അലിയുടെ പിന്തുണയോടെയായിരുന്നു ഭരണം നടത്തിയത്. യുഡിഎഫ് പ്രമേയത്തെ മൂന്ന് ബിജെപി അംഗങ്ങളും, ഒരു പിഡിപി അംഗവും പിന്തുണച്ചു.

Update: 2019-07-09 13:41 GMT

കൊച്ചി: പെരുമ്പാവൂര്‍ നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ഇടത് ചെയര്‍പേഴ്‌സണായ സതി ജയകൃഷ്ണനെതിരെയാണ് യുഡിഎഫ് പ്രമേയം കൊണ്ടുവന്നത്. ബിജെപിയും പിഡിപിയും യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്.

27 അംഗ ഭരണ സമിതിയില്‍ 13 അംഗങ്ങളുള്ള ഇടതുമുന്നണി യുഡിഎഫ് വിമതനായ കെ എം അലിയുടെ പിന്തുണയോടെയായിരുന്നു ഭരണം നടത്തിയത്. യുഡിഎഫ് പ്രമേയത്തെ മൂന്ന് ബിജെപി അംഗങ്ങളും, ഒരു പിഡിപി അംഗവും പിന്തുണച്ചു. ആകെ 14 വോട്ടുനേടിയാണ് യുഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുത്തത്.

Tags:    

Similar News