പെരിയ കൊലപാതകം : പ്രതികള്‍ നല്‍കിയ ജാമ്യഹരജി പിന്‍വലിച്ചു; വിമര്‍ശനമുന്നയിച് കോടതി

കേസിലെ പ്രതികളായ സജി,മുരളി, രഞ്ജിത്ത് എന്നിവരാണ് ജാമ്യ ഹരജി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കാനിരിക്കവെ ഇതിന് തൊട്ടു മുമ്പ് ജാമ്യ ഹരജി പിന്‍വലിച്ചത്. ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിക്കാന്‍ പോകുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹരജി പിന്‍വലിച്ചത്.ഹരജി ഫയല്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷം പിന്‍വലിച്ച നടപടി അനുചിതമാണെന്ന് കോടതി പരാമര്‍ശിച്ചു

Update: 2019-06-13 14:28 GMT

കൊച്ചി: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു.കേസിലെ പ്രതികളായ സജി ്, മുരളി, രഞ്ജിത്ത് എന്നിവരാണ് ജാമ്യ ഹരജി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കാനിരിക്കവെ ഇതിന് തൊട്ടു മുമ്പ് ജാമ്യ ഹരജി പിന്‍വലിച്ചത്. ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിക്കാന്‍ പോകുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹരജി പിന്‍വലിച്ചത്.മധ്യവേനലവധിക്ക് നല്‍കിയ ജാമ്യഹരജിയില്‍ സമയം ചോദിച്ച് നീട്ടികൊണ്ടുപോയ പ്രോസിക്യൂഷന്‍ നടപടിയില്‍ കോടതി സംശയം പ്രകടിപ്പിച്ചു. മധ്യവേനലവധിക്കു മുമ്പു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇപ്പോള്‍ പിന്‍വലിച്ച നടപടി ശരിയല്ലെന്നു കോടതി വ്യക്തമാക്കി. പലപ്രാവശ്യം മാറ്റിവെ്പ്പിച്ച ശേഷം് പിന്‍വലിച്ച നടപടിയെ ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ വിമര്‍ശിച്ചു. പ്രോസിക്യൂഷന്‍ ഈ കേസില്‍ എന്താണ് ഇത്ര ആകാംക്ഷയെന്നും, എല്ലാ ജാമ്യഹരജികളെയും പോലെ ഇതിനെയും പരിഗണിച്ചാല്‍ പോരെയെന്നും കോടതി ചോദിച്ചു. ഹരജി ഫയല്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷം ഹരജി പിന്‍വലിച്ച നടപടി അനുചിതമാണെന്നും കോടതി പരാമര്‍ശിച്ചു. കൊലപാതക കേസ്് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലാണ്. 10 ദിവസത്തിനു ശേഷം ഇത് വീണ്ടും കോടതി പരിഗണി

Tags: