പെരിയ ഇരട്ടക്കൊലപാതകം: കേസ് ഡയറി ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഇരുവരുടെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. സിബിഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ടു സംസ്ഥാന സര്‍ക്കാര്‍ അനുബന്ധ എതിര്‍വാദം കോടതിയില്‍ സമര്‍പ്പിച്ചു. സിപിഎം നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന വാദത്തിനു യുക്തമായ കാരണങ്ങള്‍ ഹരജിക്കാര്‍ ബോധിപ്പിച്ചിട്ടില്ലെന്നും അത്തരത്തില്‍ തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നും എതിര്‍വാദത്തില്‍ പറയുന്നു

Update: 2019-09-23 14:45 GMT

കൊച്ചി: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഇരുവരുടെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. സിബിഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ടു സംസ്ഥാന സര്‍ക്കാര്‍ അനുബന്ധ എതിര്‍വാദം കോടതിയില്‍ സമര്‍പ്പിച്ചു.

സിപിഎം നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന വാദത്തിനു യുക്തമായ കാരണങ്ങള്‍ ഹരജിക്കാര്‍ ബോധിപ്പിച്ചിട്ടില്ലെന്നും അത്തരത്തില്‍ തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നും എതിര്‍വാദത്തില്‍ പറയുന്നു. തെളിവു നല്‍കാന്‍ തയ്യാറായിട്ടുള്ള എല്ലാവരുടെയും സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. സാക്ഷികളുടെ മൊഴികള്‍ എടുക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ലെന്ന വാദം ശരിയല്ലെന്നു എതിര്‍വാദത്തില്‍ പറയുന്നു. കേസിലെ എട്ടാം പ്രതി സുബീഷിനെ അറസ്റ്റു ചെയ്യുന്നതിനു വേണ്ടി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു പ്രോസിക്യുഷന്‍ ബോധിപ്പിച്ചു. 2019 ഫെബ്രുവരി 17നാണ് കൃപേഷിനയും ശരത്ലാലിനെയും വെ്ട്ടിക്കൊന്നത്.

Tags:    

Similar News