ടൗണ്‍ ഹാളിന്റെ ഭക്ഷണ ഹാള്‍ തകര്‍ന്നു വീണു; തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

നവീകരണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് കെട്ടിടം ഇരുമ്പ് പാര കൊണ്ട് അടിച്ച് പൊട്ടിക്കുന്നതിനിടെയാണ് കെട്ടിടം പൂര്‍ണമായും നിലംപൊത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Update: 2019-10-17 11:18 GMT

പെരിന്തല്‍മണ്ണ: നവീകരണ പ്രവൃത്തി നടക്കുന്ന നഗരസഭാ ടൗണ്‍ ഹാളിന്റെ ഭക്ഷണം വിതരണം നടത്തുന്ന കെട്ടിടം തകര്‍ന്നു. തൊഴിലാളികള്‍ രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചക്ക് ശേഷം 2.40 നാണ് സംഭവം. നവീകരണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് കെട്ടിടം ഇരുമ്പ് പാര കൊണ്ട് അടിച്ച് പൊട്ടിക്കുന്നതിനിടെയാണ് കെട്ടിടം പൂര്‍ണമായും നിലംപൊത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കെട്ടിടം പൊളിഞ്ഞ് വീഴുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളിള്‍ ദൂരെക്ക് രക്ഷപ്പെടുകയായിരുന്നു.




Tags: