പ്രവാസികളുടെ ക്വാറന്റൈന്‍: സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് പിഡിപി
ദുരിതമേഖലകളില്‍നിന്ന് സ്വന്തം ചെലവില്‍ നാട്ടിലെത്തുന്ന പ്രവാസികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇത്തരം നിലപാട് പ്രവാസികളുടെ മടങ്ങിവരവ് നിരുല്‍സാഹപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ്.
കോഴിക്കോട്: കേരളം പ്രവാസികളുടേത് കൂടിയാണെന്നും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്നും പ്രതീക്ഷ നല്‍കിയ സര്‍ക്കാര്‍ മടങ്ങിയെത്തിയ പ്രവാസികളോട് ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന നിലപാട് സ്വീകരിക്കുന്നത് വിവേചനമാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.
ദുരിതമേഖലകളില്‍നിന്ന് സ്വന്തം ചെലവില്‍ നാട്ടിലെത്തുന്ന പ്രവാസികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇത്തരം നിലപാട് പ്രവാസികളുടെ മടങ്ങിവരവ് നിരുല്‍സാഹപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ്. പ്രവാസികള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു. അവരോട് കാണിക്കുന്ന വിവേചനം നീതിക്കുനിരക്കാത്തതാണെന്നും നിലപാട് തിരുത്തണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.