പൗരത്വനിയമവിശദീകരണവുമായി വരുന്നവര്‍ക്കെതിരേ 'ഗോ ബാക്ക്' കാംപയിനുമായി പിഡിപി

വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് മുന്നില്‍ നിയമം വിശദീകരിക്കാനെത്തുന്നവര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് കാംപയിന്‍ നടത്തുന്നത്. കാംപയിന്റെ ഉദ്ഘാടനം നാളെ മലപ്പുറത്ത് നടക്കും.

Update: 2020-01-06 13:09 GMT

കോഴിക്കോട്: പൗരത്വനിയമം വിശദീകരിക്കാനുള്ള ഗൃഹസന്ദര്‍ശന പരിപാടി നടത്തുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ ബിജെപി തിരുമാനിച്ചിരിക്കെ അതിനെതിരെ 'ഗോ ബാക്ക് കാംപയിന്‍' നടത്തുമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി അറിയിച്ചു. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് മുന്നില്‍ നിയമം വിശദീകരിക്കാനെത്തുന്നവര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് ഈ കാംപയിന്‍ നടത്തുന്നത്. കാംപയിന്റെ ഉദ്ഘാടനം നാളെ മലപ്പുറത്ത് നടക്കും.

ജെഎന്‍യു സര്‍വകലാശാലയില്‍ കുട്ടികളെയും വിദ്യാര്‍ത്ഥികളെയും എബിവിപി ഗുണ്ടകള്‍ ഹോസ്റ്റലിലും കാംപസിലും കയറി ത്രീവ്രവാദികളെ പോലെ മുഖം മറച്ച് അക്രമിച്ച് പരിക്കേല്‍പ്പിച്ച നടപടിയെ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതായി പിഡിപി കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് റജീബ് അറിയിച്ചു.




Tags:    

Similar News