പി സി ജോര്‍ജ് എന്‍ഡിഎയില്‍
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് പത്തനംതിട്ടയില്‍ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് പി സി ജോര്‍ജ് എന്‍ഡിഎ മുന്നണി പ്രവേശനം നടത്തിയത്.
പത്തനംതിട്ട: കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ് എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് പത്തനംതിട്ടയില്‍ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് പി സി ജോര്‍ജ് എന്‍ഡിഎ മുന്നണി പ്രവേശനം നടത്തിയത്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് നേരത്തെ തന്നെ പി സി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പി സി ജോര്‍ജ് എത്തിയതോടെ എന്‍ഡിഎ മുന്നണിക്ക് കേരളത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരായി. പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ച് നിയമസഭയിലെത്തിയ നേതാവാണ് പി സി ജോര്‍ജ്. നേമത്ത് നിന്നുള്ള ബിജെപിയുടെ ഒ രാജഗോപാലാണ് എന്‍ഡിഎയുടെ ഒരു എംഎല്‍എ.