സുരേന്ദ്രനെ തോല്‍പിച്ചത് ബിജെപിക്കാരെന്ന് പിസി ജോര്‍ജ്

Update: 2019-05-24 12:26 GMT

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ പത്തനതിട്ട മണ്ഡലത്തില്‍ പാര്‍ട്ടിക്കാര്‍ തന്നെ കാലു വാരിയതിനാലാണ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പരാജയപ്പെട്ടതെന്നു എന്‍ഡിഎ സഖ്യകക്ഷിയായ ജനപക്ഷം നേതാവ് പിസി ജോര്‍ജ്.

കെ സുരേന്ദ്രന്റെ കൂടെ തന്നയുണ്ടായിരുന്ന പാര്‍ട്ടിക്കാര്‍ തന്നെ അദ്ദേഹത്തെ ചതിച്ചു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരാണ് സുരേന്ദ്രനെ ചതിച്ചത്. കൂടെനടന്ന ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ ജനങ്ങളോടു ആന്റോ ആന്റണിക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള പത്തോളം നേതാക്കളുടെ ഫോണ്‍വിളികളുടെ റെക്കോര്‍ഡുകള്‍ കയ്യിലുണ്ട്.

തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോല്‍വി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. 

Tags: