പൗരത്വ ഭേദഗതി നിയമത്തിനെതിരേ പയ്യോളിയില്‍ പ്രതിഷേധമിരമ്പി

രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കുകയില്ലെന്ന പ്രഖ്യാപനമാണ് റാലിയില്‍ മുഴങ്ങിയത്.

Update: 2019-12-20 15:22 GMT

പയ്യോളി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പയ്യോളിയില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ റാലി നടത്തി. പൗരത്വ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന റാലി പയ്യോളിയെ പ്രകമ്പനം കൊള്ളിക്കുന്നതായി മാറി.


രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കുകയില്ലെന്ന പ്രഖ്യാപനമാണ് റാലിയില്‍ മുഴങ്ങിയത്. റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലിയില്‍വിവിധ മഹല്ല് നിവാസികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, അഭിഭാഷകര്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍അണിനിരന്നു.

സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നഗരസഭ ബസ് സ്റ്റാന്റില്‍നടന്ന പ്രതിഷേധറാലിയില്‍ അഡ്വ: പി കുല്‍സു പൗരത്വസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സോമന്‍ കടലൂര്‍ പ്രഭാഷണം നടത്തി. 

Tags:    

Similar News