കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ചവരില്‍ ഏഴുപേരില്‍ കുടുതല്‍ ജീവനക്കാര്‍ ഉണ്ടെന്ന് മര്‍ദനത്തിനിരയായ സച്ചിന്‍

ഏഴു പേരാണ് മര്‍ദിക്കാന്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്.തന്നെ ആറിലധികം പേര്‍ മര്‍ദ്ദിച്ച സമയമത്ത് അജയഘോഷിനെ ആരാണ് മര്‍ദിച്ചതെന്നും സച്ചിന്‍ ചോദിച്ചു.ബസിനു പുറത്ത് നിന്നും മര്‍ദിക്കാന്‍ ആളുണ്ടായിരുന്നു.അവരെ കണ്ടെത്താന്‍ പോലിസ് നടപടി സ്വീകരിക്കണമെന്നും സച്ചിന്‍ പറഞ്ഞു.സംഭവം കേസായതോടെ തനിക്ക് ഇഷ്ടം പോലെ ഭീഷണികള്‍ വരുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു

Update: 2019-04-24 07:55 GMT

കൊച്ചി: കല്ലട ബസില്‍ വെച്ച് യാത്രക്കാരെ ആക്രമിച്ചവരില്‍ കുടുതല്‍ ജീവനക്കാര്‍ ഉണ്ടെന്ന് മര്‍ദനത്തിനിരയായ സച്ചിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തന്നെ മര്‍ദിക്കാന്‍ ആറു പേരോളം ഉണ്ടായിരുന്നു. ഇവരുടെ വീഡിയോ ദൃശ്യം മാര്‍ക് ചെയ്തുവെച്ചിട്ടുണ്ട്.തന്നെ ഇവര്‍ മര്‍ദിക്കുമ്പോള്‍ തന്നെ അജയഘോഷിനെയും മറ്റൊരു സംഘം ബസില്‍ വെച്ച് മര്‍ദിക്കുന്നുണ്ടായിരുന്നു.ഏഴു പേരാണ് മര്‍ദിക്കാന്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്.തന്നെ ആറിലധികം പേര്‍ മര്‍ദ്ദിച്ച സമയമത്ത് അജയഘോഷിനെ ആരാണ് മര്‍ദിച്ചതെന്നും സച്ചിന്‍ ചോദിച്ചു.ബസിനു പുറത്ത് നിന്നും മര്‍ദിക്കാന്‍ ആളുണ്ടായിരുന്നുവെന്നും അവരെ കണ്ടെത്താന്‍ പോലിസ് നടപടി സ്വീകരിക്കണമെന്നും സച്ചിന്‍ പറഞ്ഞു.സംഭവം കേസായതോടെ തനിക്ക് ഇഷ്ടം പോലെ ഭീഷണികള്‍ വരുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു. തന്റെ സുഹൃത്തിന്റെ ഫോണ്‍ ഉപയോഗിച്ചായിരുന്നു ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഈ നമ്പറിലേക്കാണ് ഭീഷണികള്‍ വരുന്നതെന്നും സച്ചിന്‍ പറഞ്ഞു.സച്ചിന്റേതടക്കം മൊഴി കൊച്ചി തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രേഖപെടുത്തി.സേലത്തെത്തിയാണ് മൊഴി രേഖപെടുത്തിയിരിക്കുന്നത്.വധ ശ്രമത്തിനാണ് പോലിസ് അറസ്റ്റിലായിരിക്കുന്ന ഏഴു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇവരെ കോടതിയി്ല്‍ ഹാജരാക്കി റിമാന്റു ചെയ്തു.കുടുതല്‍ പ്രതികളില്ലെന്ന നിലപാടിലാണ് പോലിസ് എന്നാല്‍ കൂടുതല്‍ പേരുണ്ടെന്ന നിലപാടിലാണ് മര്‍ദനമേറ്റവര്‍

ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി അജയഘോഷിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ബസ് ഹരിപ്പാട് കരുവാറ്റയില്‍വച്ച് ബ്രേക്ക് ഡൗണ്‍ ആയിരുന്നു. പകരം സംവിധാനം ഏര്‍പ്പെടുത്താതെ ബസ് മൂന്നര മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. ഇത് ചോദ്യം ബസിലെ യാത്രക്കാരോട് ജീവനക്കാര്‍ തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന് ഹരിപ്പാട് പോലിസ് ഇടപ്പെട്ടണ് കൊച്ചിയില്‍ നിന്ന് പകരം ബസ് സവിധാനം ഏര്‍പ്പെടുത്തി യാത്രക്കാരെ കൊണ്ടു പോയത്. ഈ വാഹനം ഞായറാഴ്ച പുലര്‍ച്ചെ 4.30ന് വൈറ്റിലയില്‍ കല്ലട ട്രാവല്‍സിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഒരുപറ്റം ജീവനക്കാര്‍ തൃശൂര്‍ സ്വദേശി അജയഘോഷ്, ബത്തേരി സ്വദേശി സച്ചിന്‍, പാലക്കാട് സ്വദേശി മുഹുദ് അഷ്‌ക്കര്‍ എന്നിവരെ ബസിനുള്ളില്‍ക്കയറി മര്‍ദിച്ചത്. ആക്രമണത്തിനു ശേഷം ഇവരെ പുറത്തേക്ക് തള്ളിയിട്ട് ബസ് ബാംഗ്ലൂരിലേക്ക് യാത്ര തുടര്‍ന്നു. മര്‍ദനത്തില്‍ അവശരായ ഇവര്‍ സമീപമുള്ള കടയില്‍ അഭയം പ്രാപിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ മറ്റൊരു യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് ഇവ സമൂഹ മാധ്യമങ്ങളിലേക്ക് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

Tags:    

Similar News