യാത്രക്കാരെ മര്‍ദിച്ച് ബസില്‍ നിന്നിറക്കിവിട്ട സംഭവം: വിശദീകരണവുമായി സുരേഷ് കല്ലട ട്രാവല്‍സ്

അന്വേഷണം നേരിടുന്ന ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി സുരേഷ് കല്ലട ട്രാവല്‍സ്. ഫേസ്ബുക്കില്‍ സുരേഷ് കല്ലട പാസഞ്ചേഴ്‌സ് പോസ്റ്റ് ചെയ്ത കുറുപ്പിലാണ് സസ്‌പെന്‍ഷന്‍ വിവരമുള്ളത്. ഹരിപ്പാട് വെച്ച് തങ്ങളുടെ 50 വയസ് പ്രായമുള്ള ജീവനക്കാരനെ ബസിലെ മൂന്ന് യാത്രികര്‍ ചേര്‍ന്ന് ആക്രമിച്ചുവെന്ന് കുറുപ്പില്‍ പറയുന്നുണ്ട്

Update: 2019-04-22 16:17 GMT

കൊച്ചി: വൈറ്റിലയില്‍ യാത്രികരെ ബസില്‍ നിന്ന് മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ അന്വേഷണം നേരിടുന്ന ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി സുരേഷ് കല്ലട ട്രാവല്‍സ്. ഫേസ്ബുക്കില്‍ സുരേഷ് കല്ലട പാസഞ്ചേഴ്‌സ് പോസ്റ്റ് ചെയ്ത കുറുപ്പിലാണ് സസ്‌പെന്‍ഷന്‍ വിവരമുള്ളത്.ഹരിപ്പാട് വെച്ച് തങ്ങളുടെ 50 വയസ് പ്രായമുള്ള ജീവനക്കാരനെ ബസിലെ മൂന്ന് യാത്രികര്‍ ചേര്‍ന്ന് ആക്രമിച്ചുവെന്ന് കുറുപ്പില്‍ പറയുന്നുണ്ട്. ജീവനക്കാരന്‍ ആറ് തുന്നല്‍ കെട്ടുകളുമായി ഹരിപ്പാടിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബസ് വൈറ്റിലയില്‍ എത്തിയപ്പോള്‍ തങ്ങളുടെ രാത്രി ഡ്യൂട്ടിയിലുണ്ടായ ജീവനക്കാരനു നേരെയും ആക്രമണമുണ്ടായി. ഈ രണ്ട് ആക്രമണങ്ങളുടെ വിവരങ്ങള്‍ പോലിസില്‍ അറിയിച്ചു. ഈ രണ്ട് ആക്രമണങ്ങളുടെ പ്രതികരണം എന്ന നിലയിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായത്. എന്നാല്‍ തങ്ങളുടെ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കുറിപ്പില്‍ പറയുന്നു. 

Tags:    

Similar News