സക്കരിയക്ക് ഉമ്മയെ കാണാന്‍ ഒരു ദിവസത്തെ പരോള്‍

ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി കോണിയത്ത് സക്കരിയക്ക് രോഗിയായി കഴിയുന്ന മാതാവ് ബിയ്യുമ്മയെ കാണാന്‍ ഒരു ദിവസത്തെ പരോള്‍ വിചാരണ കോടതി അനുവദിച്ചു.

Update: 2019-10-20 03:35 GMT

പരപ്പനങ്ങാടി: ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി കോണിയത്ത് സക്കരിയക്ക് രോഗിയായി കഴിയുന്ന മാതാവ് ബിയ്യുമ്മയെ കാണാന്‍ ഒരു ദിവസത്തെ പരോള്‍ വിചാരണ കോടതി അനുവദിച്ചു. ഒരു പതിറ്റാണ്ടിലേറെയായി വിചാരണ തടവുകാരനായി കഴിയുന്ന സക്കരിയ മാതാവിന്റെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് പരോളിനായി നിരവധി പ്രാവശ്യം കോടതിയെ സമീപിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.

ഇപ്പോള്‍ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് അനുമതി. നാട്ടിലെത്താനുള്ള തുകയും സുരക്ഷാ ചെലവും കുടുംബം വന്നിക്കണമെന്നാണ് ഉത്തരവ്. സാമ്പത്തിക പ്രയാസം നേടിരുന്ന കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത ചെലവാണിത്. നേരത്തെ 2 തവണയാണ് സക്കരിയക്ക് പരോള്‍ ലഭിച്ചിരുന്നത്. സഹോദരന്റെ വിവാഹത്തിനും പിന്നീട് അതേ സഹോദരന്റെ മരണത്തിനും. ബംഗളൂരു സ്‌ഫോടനക്കേസ് ഉടനെ വിചാരണ പൂര്‍ത്തീകരിച്ച് നടപടി പൂര്‍ത്തീകരിക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടിട്ട് വര്‍ഷങ്ങളായിട്ടും നടപടികള്‍ പഴയപടി ഇഴഞ്ഞ് നീങ്ങുകയാണ്. ശരീരം ഒരു ഭാഗം തളര്‍ന്ന് രോഗശയ്യയിലാണ് മാതാവ് ബിയ്യുമ്മ.

Tags:    

Similar News