തീരദേശ ജനതയുടെ ഹൃദയത്തുടിപ്പ് ഏറ്റുവാങ്ങി വി എം ഫൈസലിന്റെ പര്യടനം

രാവിലെ കുഴുപ്പിള്ളി ജങ്ഷനില്‍ നിന്നും പര്യടനം ആരംഭിച്ച വി എം ഫൈസല്‍ നായരമ്പലം, മാലിപ്പുറം, പുതുവൈപ്പ്, എടവനക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു. മികച്ച സ്വീകരണമാണ് തീരദേശ ജനത വി എം ഫൈസലിനിന് നല്‍കിയത്.

Update: 2019-03-27 12:35 GMT

കൊച്ചി: പരാധീനതകള്‍ക്ക് നടുവില്‍ വീര്‍പ്പു മുട്ടുന്ന വൈപ്പിന്‍ മണ്ഡലത്തിന്റെ ഹൃദയത്തുടിപ്പ്  ഏറ്റുവാങ്ങി എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എസ്ഡിപി ഐ സ്ഥാനാഥി വി എം ഫൈസലിന്റെ പര്യടനം.രാവിലെ കുഴുപ്പിള്ളി ജങ്ഷനില്‍ നിന്നും പര്യടനം ആരംഭിച്ച വി എം ഫൈസല്‍ നായരമ്പലം, മാലിപ്പുറം, പുതുവൈപ്പ്, എടവനക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു. മികച്ച സ്വീകരണമാണ് തീരദേശ ജനത വി എം ഫൈസലിനിന് നല്‍കിയത്.ഐഒസിയുടെ എല്‍പിജി ടെര്‍മിനലിനെതിരെ സമരം ചെയ്യുന്ന പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ സമരപന്തലിലും വി എം ഫൈസല്‍ എത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും നേരിട്ട് വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തു. സമര പന്തലിലുണ്ടായിരുന്ന പ്രായമായ അമ്മമാര്‍ വി എം ഫൈസലിനെ അനൂഗ്രഹിക്കുകയും നിങ്ങളെപ്പോലുള്ളവരാണ് നാട്ടില്‍ വിജയിക്കേണ്ടതെന്നും എല്ലാ വിധ വിജയാശംസകളും നേരുന്നതായും പറഞ്ഞു. നിലനില്‍പ്പിനായി വൈപ്പിന്‍ ജനത നടത്തുന്ന പോരാട്ടത്തിന് ഒപ്പമുണ്ടാകുമെന്ന ഉറപ്പു നല്‍കിയാണ് ഫൈസല്‍ സമരപന്തല്‍ വിട്ടത്. മണ്ഡലം പ്രസിഡന്റ്അമീര്‍, സെക്രട്ടറി ഷെരീഫ്, സുബൈര്‍, സഗീര്‍, സാദിഖ്, അഫ്‌സല്‍, സലീം, അറഫ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം പര്യടനത്തില്‍ പങ്കെടുത്തു.

Tags:    

Similar News