പാനായിക്കുളം സിമി കേസ്: പ്രതിഭാഗം വാദം പൂര്‍ത്തിയായി; എന്‍ ഐ എയുടെ എതിര്‍വാദം അടുത്തമാസം മൂന്നിന്

കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അഞ്ചു പേര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.ജസ്റ്റിസ് എ എം ഷെഫീഖ്,ജസ്റ്റിസ് അശോക് മേനോന്‍ എന്നിവരുടെ മുമ്പാകെയാണ് വാദം നടക്കുന്നത്

Update: 2019-03-28 14:06 GMT

കൊച്ചി: പാനായിക്കുളം സിമി കേസില്‍ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. കേസിലെ എന്‍ ഐ എയുടെ എതിര്‍വാദം അടുത്തമാസം മൂന്നിന് നടക്കും. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അഞ്ചു പേര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.ജസ്റ്റിസ് എ എം ഷെഫീഖ്,ജസ്റ്റിസ് അശോക് മേനോന്‍ എന്നിവരുടെ മുമ്പാകെയാണ് വാദം നടക്കുന്നത്.കേസിലെ ഒന്നും മൂന്നും പ്രതികളായ ഷാദുലി, അന്‍സാര്‍ നദ്‌വി എന്നിവര്‍ക്കായി അഡ്വ. വി ടി രഘുനാഥും രണ്ടാം പ്രതി അബ്ദുള്‍ റാസിഖിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍ പിള്ള,എസ് ഷാനവാസ് എന്നിവരും നാലാം പ്രതി നിസാമുദീനു വേണ്ടി ടി ജി രാജേന്ദ്രനും അഞ്ചാം പ്രതി ഷമ്മാസിനു വേണ്ടി വി എസ് സലിം ഹാജാരായി എന്‍ ഐ എയുക്കു വേണ്ടി അഡ്വ. എം അജയും ഹാജരായി.കേസില്‍ വെറുതെ വിട്ടവര്‍ക്കെതിരെ എന്‍ ഐ എ സമര്‍പ്പിച്ച അപ്പീലും കോടതി പരിഗണിക്കുന്നുണ്ട് 

Tags:    

Similar News