പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ അഴിമതി: ടി ഒ സൂരജിന്റെ ജാമ്യഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

നേരത്തെ സൂരജ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു. സൂരജിനെക്കൂടാതെ പാലം നിര്‍മാണകരാര്‍ എടുത്ത ആര്‍ഡിഎസ് കമ്പനി ഉടമ സുമിത് ഗോയല്‍,ബെന്നി പോള്‍, തങ്കച്ചന്‍ എന്നിവരും ജാമ്യഹരജി നല്‍കിയിരുന്നുവെങ്കിലും ബെന്നി പോളിന് മാത്രമാണ് കോടതി ഉപാധികളോടം ജാമ്യം അനുവദിച്ചത്

Update: 2019-10-15 03:58 GMT

കൊച്ചി :പാലാരിവട്ടം പാലം നിര്‍മ്മാണം അഴിമതി ആരോപണ കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെകട്ടറി ടി ഒ സൂരജ് രണ്ടാമതും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ സൂരജ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു. സൂരജിനെക്കൂടാതെ പാലം നിര്‍മാണകരാര്‍ എടുത്ത ആര്‍ഡിഎസ് കമ്പനി ഉടമ സുമിത് ഗോയല്‍,ബെന്നി പോള്‍, തങ്കച്ചന്‍ എന്നിവരും ജാമ്യഹരജി നല്‍കിയിരുന്നുവെങ്കിലും ബെന്നി പോളിന് മാത്രമാണ് കോടതി ഉപാധികളോടം ജാമ്യം അനുവദിച്ചത്.

പാലത്തിന്റെ ഘടനാപരമായ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ലോഡ് ടെസ്റ്റ് നടത്തുവാന്‍ തീരുമാനിക്കുന്നതിന് മുമ്പ് പാലം പൊളിക്കുവാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹരജികളില്‍ പാലം പൊളിക്കല്‍ നടപടികള്‍ ഹൈക്കോടതി താത്ക്കാലികമായി തടയുകയും ലോഡ് ടെസ്റ്റ് നടത്തുന്ന കാര്യം വിദഗസമിതിയെ കൊണ്ട് പരിഗണിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശവും നല്കിയ സാഹചര്യത്തില്‍ തന്നെ തടങ്കലില്‍ വെക്കുന്നത് അനാവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സൂരജ് വീണ്ടും ഹൈക്കോടതി മുമ്പാകെ ജാമ്യ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ആഗസ്ത് 30 നാണ് വിജിലന്‍സ് സൂരജിനെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ പൊതുതാല്‍പര്യം മാനിക്കാതെ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി ധനലാഭം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് സൂരജിനെതിരെയുള്ള കേസ്. 

Tags:    

Similar News