പാലാരിവട്ടം പാലം അഴിമതി: ആദ്യം അന്വേഷിച്ച വിജിലന്‍സ് ഡിവൈഎസ്പി അടക്കം രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍

വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ എറണാകുളം യൂനിറ്റിലെ ഡിവൈഎസ്പി ആര്‍ അശോക് കുമാര്‍,തിരുവനന്തപുരം ഫോര്‍ട് പോലിസ് പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്പെക്ടറായ കെ കെ ഷെറി എന്നിവരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റു ചെയ്തു.വിജിലന്‍സ് ഡയറക്ടറുടെ കത്തിനൊപ്പമുള്ള രഹസ്യാന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു

Update: 2020-03-12 16:16 GMT

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസ് തുടക്കത്തില്‍ അന്വേഷിച്ച വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ എറണാകുളം യൂനിറ്റിലെ ഡിവൈഎസ്പി ആര്‍ അശോക് കുമാര്‍,തിരുവനന്തപുരം ഫോര്‍ട് പോലിസ് പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്പെക്ടറായ കെ കെ ഷെറി എന്നിവരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റു ചെയ്തു.

വിജിലന്‍സ് ഡയറക്ടറുടെ കത്തിനൊപ്പമുള്ള രഹസ്യാന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.കേസിന്റെ അന്വേഷണം തുടക്കത്തില്‍ ഡിവൈഎസ്പി ആര്‍ അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു.

അശോക് കുമാറിനെതിരെ ആരോപണം ഉയര്‍ന്നതോടെ ഇദ്ദേഹത്തെ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും നീക്കിയിരുന്നു.തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ വകുപ്പ് തല അന്വേഷണം നടന്നിരുന്നു.ഇതിനു ശേഷം ഫെബ്രുവരി 18 ന് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യുറോ ഡയറക്ടര്‍ കത്തു നല്‍കിയിരുന്നു. 

Tags:    

Similar News