ആദിവാസി പോലിസുകാരന്റെ മരണം: കൂടുതല്‍ അന്വേഷണം വേണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്

Update: 2019-08-02 10:42 GMT

പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാംപിലെ പോലിസുകാരന്‍ കുമാറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്. ഡിഐജിക്കു നല്‍കിയ പ്രഥമികാന്വേഷണ റിപോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. കല്ലേക്കാട് എആര്‍ ക്യാംപിലെത്തി തെളിവെടുപ്പ് നടത്തും. ജാതീയ വിവേചനങ്ങളും മാനസിക ശാരീരിക പീഡനവുമാണ് മരണത്തിനു കാരണമെന്ന് ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ചതിന്റെപശ്ചാത്താലത്തിലാണ് അന്വേഷണം വേണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കിയത്. അതിനിടെ ഇന്നലെ കുമാറിന്റെ ഭാര്യ സജിനി, മരണത്തിന് ഉത്തരവാദികളായ മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് പുറമേ എസ്‌സി/എസ്ടി കമ്മീഷന്‍ നിര്‍ദേശിച്ചതു പ്രകാരമുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.




Tags: