അന്യായമായി പോലിസ് അറസ്റ്റുചെയ്ത പാലക്കാട് ജില്ലാ പ്രസിഡന്റിനെ ഉടന്‍ വിട്ടയയ്ക്കണം: പി അബ്ദുല്‍ മജീദ് ഫൈസി

പോലിസിന്റെ മൂന്നാംമുറ പ്രയോഗത്തിനെതിരേ പോലിസ് രാജ് നടപ്പാക്കി പിന്തിരിപ്പിക്കാമെന്ന വ്യാമോഹം പ്രശ്‌നം സങ്കീര്‍ണമാക്കാനേ ഉപകരിക്കൂ.

Update: 2020-09-07 17:46 GMT

മലപ്പുറം: അന്യായമായി പോലിസ് അറസ്റ്റുചെയ്ത എസ് ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി ഉള്‍പ്പെടെയുള്ള നേതാക്കളെ ഉടന്‍ നിരുപാധികം വിട്ടയയ്ക്കണമെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. കഴിഞ്ഞ ദിവസം പാലക്കാട് നോര്‍ത്ത് എസ്‌ഐ സുധീഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരേ പ്രതിഷേധിച്ചതിന്റെ പേരിലാണ് ജില്ലാ പ്രസിഡന്റിനെ അറസ്റ്റുചെയ്തിരിക്കുന്നത്.

പോലിസിന്റെ മൂന്നാംമുറ പ്രയോഗത്തിനെതിരേ പോലിസ് രാജ് നടപ്പാക്കി പിന്തിരിപ്പിക്കാമെന്ന വ്യാമോഹം പ്രശ്‌നം സങ്കീര്‍ണമാക്കാനേ ഉപകരിക്കൂ. ചില തല്‍പ്പര കക്ഷികളുടെ ആജ്ഞാനുവര്‍ത്തികളായി പോലിസ് മാറരുത്. പോലിസിനെ കയറൂരിവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉപേക്ഷിക്കണം. ജനാധിപത്യമുന്നേറ്റങ്ങളെ പോലിസിനെ ഉപയോഗിച്ച് തടയാനുള്ള ഏതൊരു നീക്കത്തെയും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മജീദ് ഫൈസി മുന്നറിയിപ്പ് നല്‍കി. 

Tags:    

Similar News