പാലക്കാട് ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്; ആളപായമില്ല

ഇന്ന് പുലര്‍ച്ചെ 4.30നായിരുന്നു അപകടം.

Update: 2019-06-03 00:50 GMT

പാലക്കാട്: നല്ലേപ്പള്ളിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 4.30നായിരുന്നു അപകടം. ബംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന സ്വകാര്യബസ്സാണ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞത്. ബസ്സിന്റെ വാതിലുള്ള ഭാഗമാണ് പാടത്തേക്ക് മറിഞ്ഞത്.

അപകടത്തില്‍ പരിക്കേറ്റവരെ ചിറ്റൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം. ക്രെയിന്‍ ഉപയോഗിച്ച് പാടത്തുനിന്ന് ബസ് ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. 

Tags: