പാലാ തിരഞ്ഞെടുപ്പ്: സര്‍ക്കാരിന്റെ വിലയിരുത്തലാകും- മുഖ്യമന്ത്രി

ഉപതിരഞ്ഞെടുപ്പിനെ ഇടതുമുന്നണി നേരിടുന്നത് നല്ല ആത്മവിശ്വാസത്തോടെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ലോക്സസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയത്തിനു ഒട്ടേറെ കാരണങ്ങളുണ്ട്.

Update: 2019-08-29 06:58 GMT

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുന്നത് സ്വാഭാവികമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നല്ല ഫലം പാലായില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പിനെ ഇടതുമുന്നണി നേരിടുന്നത് നല്ല ആത്മവിശ്വാസത്തോടെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ലോക്സസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയത്തിനു ഒട്ടേറെ കാരണങ്ങളുണ്ട്. ചില പ്രത്യേക കാരണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് യുഡിഎഫിന് സീറ്റു കൂടിയതും എല്‍ഡിഎഫിനു കുറഞ്ഞതും. എന്നാല്‍ ആ സാഹചര്യം എല്ലാ കാലത്തും ഉണ്ടാകണമെന്നില്ല.

പാലാ എല്ലാ കാലവും യുഡിഎഫ് ജയിക്കുന്ന മണ്ഡലമാണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യം അവര്‍ക്കു ഗുണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News