പാലാ ഉപതിരഞ്ഞെടുപ്പ്: അച്ചടിമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് അംഗീകാരം നേടണം

വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ എംസിഎംസിയുടെ നേതൃത്വത്തില്‍ പത്രദൃശ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയ, എഫ്എം തുടങ്ങിയവയും നിരീക്ഷിച്ചുവരുന്നുണ്ട്.

Update: 2019-09-21 12:00 GMT

കോട്ടയം: തിരഞ്ഞെടുപ്പ് ദിനത്തിലും തലേന്നും അച്ചടിമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റിയുടെ (എംസിഎംസി) അംഗീകാരം നേടിയിരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ പി കെ സുധീര്‍ബാബു അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണിത്.

ഈ സാഹചര്യത്തില്‍ സപ്തംബര്‍ 22നും പാലാ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സപ്തംബര്‍ 23നും അച്ചടിമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പുപ്രചാരണവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എംസിഎംസിയുടെ അംഗീകാരപത്രം ലഭിച്ചവയാണെന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ എംസിഎംസിയുടെ നേതൃത്വത്തില്‍ പത്രദൃശ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയ, എഫ്എം തുടങ്ങിയവയും നിരീക്ഷിച്ചുവരുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയുള്ള വിവിധ അപേക്ഷ പരിശോധിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി സിവിജില്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍, വിവിധ അനുമതികള്‍ നല്‍കുന്നതിനുള്ള മൊബൈല്‍ ആപ്പും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നതായും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News