പി വി അന്‍വറിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു നീക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി ശുപാര്‍ശ പ്രകാരമുള്ള പൊളിക്കല്‍ നടപടി പുര്‍ത്തിയായതായാണ് കലക്ടര്‍ കോടതിയെ അറിയിച്ചത് .തടയണയുടെ മുകളില്‍ 25 മീറ്റര്‍ വീതിയിലും അടിത്തട്ടില്‍ 6 മീറ്റര്‍ വീതിയിലും പൊളിച്ച് വെള്ളത്തിന്റെ ഒഴുക്കിനുള്ള തടസം നിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം

Update: 2019-07-09 14:25 GMT

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ബന്ധുവിന്റെ വാട്ടര്‍ തിം പാര്‍ക്കിലേക്ക് വെള്ളമെടുക്കുന്നതിന് നിര്‍മ്മിച്ച തടയണ പൊളിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി ശുപാര്‍ശ പ്രകാരമുള്ള പൊളിക്കല്‍ നടപടി പുര്‍ത്തിയായതായാണ് കലക്ടര്‍ കോടതിയെ അറിയിച്ചത് .തടയണയുടെ മുകളില്‍ 25 മീറ്റര്‍ വീതിയിലും അടിത്തട്ടില്‍ 6 മീറ്റര്‍ വീതിയിലും പൊളിച്ച് വെള്ളത്തിന്റെ ഒഴുക്കിനുള്ള തടസം നിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. തടയണ നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുകയാണന്നും പൊളിച്ചു നീക്കണമെന്നുമുള്ള നാട്ടുകാരുടെ പരാതിയില്‍ ഡാം പൊളിക്കാന്‍ കലകടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. കലക്ടറുടെ ഉത്തരവിനെതിരെ അന്‍വറുടെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫ് സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് തടയണ നിര്‍മിച്ചിട്ടുള്ളത്. 

Tags:    

Similar News