ഡൽഹിയിൽ നടക്കുന്നത് ആസൂത്രിത കലാപം: പി കെ കുഞ്ഞാലിക്കുട്ടി
അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ആഹ്വാനം ചെയ്തതിന് ശേഷമാണ് കലാപം ഉണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്നത് ആസൂത്രിതമായ കലാപമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ആഹ്വാനം ചെയ്തതിന് ശേഷമാണ് കലാപം ഉണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍ കലാപം നോക്കി നിൽക്കുന്ന അവസ്ഥയാണുള്ളത്. കലാപം നിയന്ത്രിക്കാനുള്ള ഇടപെടൽ ഉണ്ടാകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.