അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കും

പോലിസ്, റവന്യൂ, തൊഴില്‍ വകുപ്പ് എന്നിവരുടെ സഹായത്തോടു കൂടിയാകും വിവരശേഖരണം നടത്തുന്നത്. സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ വിവരശേഖരണം ആണ് നടത്തുന്നത്. ജില്ലയില്‍ നിന്ന് പ്രത്യേക ട്രെയിനുകളില്‍ 26000ഓളം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ആണ് സ്വദേശത്തേക്ക് മടങ്ങിയത്

Update: 2020-06-06 12:45 GMT

കൊച്ചി: സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ജില്ല തലത്തില്‍ ശേഖരിക്കും. പഞ്ചായത്ത് തലത്തില്‍ പ്രത്യേക ക്യാെപുകള്‍ വഴിയാകും വിവരങ്ങള്‍ ശേഖരിക്കുന്നത്. മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് വിവര ശേഖരണം നടത്താന്‍ തീരുമാനിച്ചത്. പോലിസ്, റവന്യൂ, തൊഴില്‍ വകുപ്പ് എന്നിവരുടെ സഹായത്തോടു കൂടിയാകും വിവരശേഖരണം നടത്തുന്നത്. സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ വിവരശേഖരണം ആണ് നടത്തുന്നത്.

ജില്ലയില്‍ നിന്ന് പ്രത്യേക ട്രെയിനുകളില്‍ 26000ഓളം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ആണ് സ്വദേശത്തേക്ക് മടങ്ങിയത്. ജില്ലയില്‍ ആകെ 80000ഓളം തൊഴിലാളികള്‍ ആണ് ഉണ്ടായിരുന്നത്. കലക്ടര്‍ എസ് സുഹാസ്, സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, അസിസ്റ്റന്റ് കലക്ടര്‍ എം എസ് മാധവിക്കുട്ടി, ഡെപ്യൂട്ടി കലക്ടര്‍ ഷാജഹാന്‍, എസ് പി കെ കാര്‍ത്തിക്, ഡി സി പി ജി പൂങ്കുഴലി, ജില്ല മെഡിക്കല്‍ ഓഫിസര്‍ എം കെ കുട്ടപ്പന്‍, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ മാത്യൂസ് നുമ്പേലി പങ്കെടുത്തു.

Tags: