കോതമംഗലം പള്ളിക്കേസ്:സംസ്ഥാന സര്‍ക്കാരിന്റെ പുനപരിശോധനാ ഹരജി ഹൈക്കോടതി തള്ളി

കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധനാ ഹരജിയാണ് തള്ളിയത്. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.പള്ളിയുടെ നിയന്ത്രണം ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ പള്ളിയും സ്വത്തും ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ ഇല്ലാത്തതിനാല്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.

Update: 2020-02-11 14:13 GMT

കൊച്ചി: ഓര്‍ത്തോഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹരജി ഹൈക്കോടതി തള്ളി. കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധനാ ഹരജിയാണ് തള്ളിയത്. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.പള്ളിയുടെ നിയന്ത്രണം ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

എന്നാല്‍ പള്ളിയും സ്വത്തും ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ ഇല്ലാത്തതിനാല്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. പളളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെങ്കിലും ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഓര്‍ഡിനന്‍സിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. യാക്കോബായ വിഭാഗം സമര്‍പ്പിച്ച പുനപരിശോധനാ ഹരജിയും ഇതോടൊപ്പം കോടതി തള്ളിയിട്ടുണ്ട്. ഓര്‍ത്തഡോക്സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ സമര്‍പ്പിച്ച ഹരജിയില്‍ പള്ളിഭരണം എത്രയും വേഗം ഏറ്റെടുത്ത് കൈമാറണമെന്നും അല്ലെങ്കില്‍ കലക്ടര്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി മുമ്പ് ഉത്തരവിട്ടിരുന്നു.

Tags:    

Similar News