കോതമംഗലം പള്ളി ഏറ്റെടുക്കല്‍: സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ ക്രമസമാധാന വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സിആര്‍പിഎഫ്

ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശത്തിനു മറുപടിയായി സമര്‍പ്പിച്ച ഹരജിയിലാണ് സിആര്‍പിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്

Update: 2021-02-12 14:16 GMT

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ സംസ്ഥാനത്തിന് അകത്തെ ക്രമസമാധാന വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന സിആര്‍പിഎഫ് ഹൈക്കോടതിയില്‍.ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശത്തിനു മറുപടിയായി സമര്‍പ്പിച്ച ഹരജിയിലാണ് സിആര്‍പിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ സംസ്ഥാനത്തിന് അകത്തെ ക്രമസമാധാന വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഡിസംബര്‍ എട്ടിനു പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.സിആര്‍പിഎഫ് തിരുവനന്തപുരം പള്ളിപ്പുറം യൂനിറ്റ് ഡിഐജിയാണ് ഹരജി സമര്‍പ്പിച്ചത്. കേരള പോലിസ് പള്ളിയുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിച്ചു പള്ളി ഏറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രസേനയോട് പള്ളി ഏറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

ഹരജിക്കാരനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിനു വിവരം കൈമാറിയിരുന്നു. എന്നാല്‍ ആഭ്യന്തര വകുപ്പു ഈ വിഷയത്തില്‍ ഇടപെടാനാവില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും വ്യക്തമാക്കിയതായി ഹരജിയില്‍ പറയുന്നു.

Tags:    

Similar News